പത്തനംതിട്ടയിലെ പീഡനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സംഭവത്തില്‍ നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. 62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
സുബിന്‍ എന്ന ആണ്‍സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് മൊഴി. ഇയാളെ ഇന്നലെ പിടികൂടിയിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വാഹനം പോലീസ് പിടിച്ചെടുത്തു. കാറില്‍ വെച്ച് പീഡനം നടന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.