ഷാറൂഖാനും ദീപിക പദുകോണും മുഖ്യ വേഷത്തിലെത്തുന്ന പഠാന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനുമതി നല്‍കി. സെന്‍സര്‍ ബോര്‍ഡ് 10 മാറ്റങ്ങള്‍ നിര്‍ദേശിച്ചതിനായി സിനിമ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സംഘ്പരിവാര്‍ വിവാദമാക്കിയ കാവി ബിക്കിനിയുടുത്ത ദീപകയുടെ രംഗങ്ങള്‍ കട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റൊരു അര്‍ധനഗ്ന ദൃശ്യം ഒഴിവാക്കിയിട്ടുണ്ട്. ‘ബഷറം രംഗ്’ എന്ന ഗാനരംഗത്തിലെ സീനുകളിലാണ് 3 കട്ട് വരുത്തിയിയത്. അര്‍ധഗ്നമായ രണ്ട് ദൃശ്യങ്ങളും പാട്ടിലെ ഒരു ഡാന്‍സ് രംഗവുമാണ് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സി,ബി.എഫ്.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) നിര്‍ദേശിച്ച കട്ടുകളില്‍ ഏറെയും സംഭാഷണങ്ങളാണെന്നാണ് വിവരം.
റോ എന്നവാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിമാറ്റി. പി.എം.ഒ എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പി.എം എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു. അശോക ചക്ര എന്നതിനു പകരം വീര്‍ പുരസ്‌കാര്‍ എന്നും എക്‌സ്-കെ.ജി.ബി എന്നതിനു പകരം എക്‌സ് എസ്ബിയു എന്നുംമാറ്റി. മിസിസ് ഭാരത് മാത എന്നതിനു പകരം ഹമാരി ഭാരത് മാത എന്നാക്കി. മറ്റൊരു സംഭാഷണത്തില്‍ സ്‌കോച്ച് എന്നതിനു പകരം ഡ്രിങ്ക് എന്നാക്കി.
അതേസമയം, സിനിമക്കെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടര്‍ന്നു. അഹമ്മദാബാദില്‍ ആല്‍ഫ വണ്‍ മാളിലെ തിയറ്ററില്‍ സിനിമ പ്രമോഷന്‍ ചടങ്ങിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വലിച്ചു കീറി. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കി.