ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ആറു ഉല്‍പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉല്‍പ്പന്നങ്ങള്‍. നിരോധനവുമായി ബന്ധപ്പെട്ട് നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലിക്ക് നിര്‍ദേശം നല്‍കി. കച്ചവടക്കാര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന നിര്‍ദേശവും നേപ്പാള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മൈക്രോബിയല്‍ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വഭാവമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ പതഞ്ജലി ഉല്‍പ്പന്നങ്ങളില്‍ 40 ശതമാനവും നിലവാര പരിശോധനയില്‍ താഴെയാണെന്ന് ഹരിദ്വാറിലെ ആയുര്‍വേദ യുനാനി ഓഫീസും ചൂണ്ടിക്കാട്ടി.