ഇംഗ്ലണ്ടിലെ ക്രിസ്തീയ പളളികള്‍ പബ്ബുകളായെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയില്‍ രോഷം പ്രകടിപ്പിച്ച് ക്രിസ്തീയ സഭ . ഗോവിന്ദന് മാപ്പുപറയണമെന്നും സര്‍ക്കാറിന്റെ വീഴ്ചകളില്‍ ജനശ്രദ്ധ തിരിക്കാനാണെന്നും ഇരിഞ്ഞാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റുകള്‍ക്കാണ് അപചയം സംഭവിച്ചതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.