X

പാസ്‌പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കാനാകില്ല

പാസ്‌പോര്‍ട്ടില്‍ പ്രധാന വിവരങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇതോടെ പാസ്‌പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഇല്ലാതാകും. ഇനി പുറത്തിറക്കുന്ന പാസ്‌പോര്‍ട്ടുകളിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

ഇമിഗ്രേഷന്‍ പരിശോധന സംബന്ധിച്ചും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്‌പോര്‍ട്ടും, പരിശോധന ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ടുമാണ് വിതരണം ചെയ്യുക. നാസികിലെ ഇന്ത്യന്‍ സുരക്ഷാ പ്രസിനാണ് പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പ്പന ചെയ്യാനുള്ള ചുമതല. നിലവില്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിയുന്നതു വരെ ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, പഴയ പാസ്‌പോര്‍ട്ട് നമ്പറും പാസ്‌പോര്‍ട്ട് ഓഫീസിന്റെ വിശദാംശങ്ങളും പുതിയ പാസ്‌പോര്‍ട്ടില്‍ ഉണ്ടാവില്ല.

chandrika: