വയനാട്: ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടുകൂടി കിട്ടി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് ഈ അനുഭവം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു. നവംബര്‍ ഒന്നിനു തന്നെ ഓര്‍ഡര്‍ കയ്യിലെത്തി. പക്ഷേ, കവറില്‍ കൂടെ ഒരു പാസ്‌പോര്‍ട്ട് കൂടി ഉണ്ടായിരുന്നെന്നു മാത്രം. ഉടന്‍തന്നെ ആമസോണ്‍ അധികൃതരെ അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന മറുപടി മാത്രം കിട്ടി. അയച്ചു തന്ന പാസ്‌പോര്‍ട്ട് എന്തു ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല.
തൃശൂര്‍ സ്വദേശി മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് കൂടെ കിട്ടിയത്. അച്ഛന്റെ പേര് ബഷീര്‍ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്‌പോര്‍ട്ടിലുണ്ട്. പാസ്‌പോര്‍ട്ടില്‍ കോണ്ടാക്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ ്അവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചു കൊടുക്കാനാണ് തീരുമാനമെന്ന് മിഥുന്‍ പറഞ്ഞു.