റോഡരികിൽ നമസ്‌കാരം നിര്‍വ്വഹിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കും -റമദാനിലെ അവസാന ജുമുഅക്കും പെരുന്നാളിനും യു.പി പൊലീസിന്‍റെ മുന്നറിയിപ്പ്

പെരുന്നാളിനും റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ പ്രാർഥനക്കും മുന്നോടിയായി മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പൊലീസ്. റോഡരികിൽ നമസ്‌കാരം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മീറത്ത് പൊലീസ് മുന്നറിയിപ്പ് നൽകി. നിർദേശം ലംഘിക്കുന്നവരുടെ പാസ്പോർട്ടും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഈദ് നമസ്കാരം പ്രാദേശിക പള്ളികളിലോ നിയുക്ത ഈദ്ഗാഹുകളിലോ നടത്തണം, റോഡിൽ നമസ്കാരം ഉണ്ടാകരുത് -മീറത്ത് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു.

ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ അവരുടെ പാസ്‌പോർട്ടും ലൈസൻസും റദ്ദാക്കുമെന്ന് -കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) നേതാവുമായ ജയന്ത് സിങ് ചൗധരി പറഞ്ഞു. കോടതിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പുതിയ പാസ്‌പോർട്ട് ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കോടതി കുറ്റവിമുക്തരാക്കുന്നതുവരെ ഈ രേഖകൾ കണ്ടുകെട്ടുമെന്നും ജയന്ത് സിങ് ചൗധരി പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ വിവിധ ഏജൻസികൾ ജില്ല ഭരണകൂടവുമായി ചേർന്ന് ഏകോപിപ്പിക്കുകയാണെന്ന് മീറത്ത് എസ്.എസ്.പി വിപിൻ ടാഡ പറഞ്ഞു.

webdesk13:
whatsapp
line