X

ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; തള്ളിയിട്ടതെന്ന് സംശയം

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ രാത്രി 11.30 ന് എത്തിയ മംഗളുരു കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിലാണ് അപകടം. എസി കമ്പാർട്മെന്റിലെ ഡോറിൽ ഇരുന്നയാൾ ട്രെയിനിനും പ്ലാറ്റ്ഫോംമിനും ഇടയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടം. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, യാത്രക്കാരനെ ട്രെയിൻ നിന്നും തള്ളി ഇട്ടതാണെന്നും സംശയം ഉയരുന്നുണ്ട്. ഒരാളെ റെയിൽവേ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നു റെയിൽവേ പൊലീസ്‌.

webdesk13: