മലയാള സിനിമയിലെ ചില ദുഷ്പ്രവണതകളെ വെളിപ്പെടുത്തി നടി പാര്‍വ്വതി. സിനിമയില്‍ റോളിന് വേണ്ടി നടിമാര്‍ക്ക് പല രീതിയിലുള്ള ചൂഷണങ്ങളും ഏല്‍ക്കേണ്ടി വരുന്നുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. അത്തരത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് ‘ടോക് ടൈം വിത്ത് മാത്തുക്കുട്ടി’ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. പുതിയ സിനിമയായ ‘ടേക്ക് ഓഫ്’ന്റെ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു പാര്‍വ്വതി. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാര്‍വ്വതിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്.
സിനിമയില്‍ അവസരത്തിനായി തന്നോട് സംവിധായകരും നടന്‍മാരും കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുള്ളത്. ചിലയാളുകള്‍ അവരുടെ കടമ പോലെയാണ് പലതും ചോദിക്കുന്നത്. അതുകൊണ്ടായിരിക്കാം കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്. ഇവിടെ അങ്ങനെയൊക്കെയാണ്. ചിലപ്പോഴതൊക്കെ ചെയ്യേണ്ടി വരും എന്നൊക്കെ ചിലര്‍ പറയാറുണ്ട്. എന്നാല്‍ അങ്ങനെയാണെങ്കില്‍ തനിക്കത് വേണ്ടെന്ന് പറയാറുണ്ടെന്നും പാര്‍വ്വതി പറയുന്നു.
ഒരു അഭിമുഖത്തില്‍ ‘ഞരമ്പുരോഗികള്‍ ന്യൂനപക്ഷമല്ല സര്‍’ എന്ന് പറഞ്ഞതിനെപ്പറ്റിയും താരം വിശദീകരിച്ചു. സിനിമയിലും പുറത്തും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടന്നുപോകുമ്പോള്‍ വേദനിപ്പിച്ചുകൊണ്ട് ശരീരത്തെപ്പറ്റി കമന്റ് ചെയ്യുന്നത് സ്വാഭാവികമായി കാണാന്‍ കഴിയില്ല. അത് അധികാരം സ്ഥാപിക്കലാണ്. അതുകൊണ്ടാണ് ആസിഡ് അറ്റാക്കുകള്‍ ഉണ്ടാവുന്നത്. പുറത്തിറങ്ങി നടക്കുമ്പോഴും ഉള്ളില്‍ ഒരു ഭയം കൊണ്ടു നടക്കാറുണ്ട്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കി.
അമ്മവേഷങ്ങളില്‍ അഭിനയിക്കേണ്ടി വന്നാല്‍ അഭിനയിക്കും. ഒമ്പത് വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കാന്‍ മടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച പാര്‍വ്വതി അമ്മയാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും പറഞ്ഞു. ലേഡി സൂപ്പര്‍സ്റ്റാര്‍ വിളിയില്‍ താല്‍പ്പര്യമില്ലെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ ലക്ഷ്യം മനസാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രമാണ്-പാര്‍വ്വതി പറഞ്ഞു.
watch video: