X

കഠ്‌വ: പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികള്‍ക്കായി ഇന്ത്യന്‍ പതാകയേന്തി മാര്‍ച്ച് നടത്തിയത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി മുന്‍മന്ത്രി

കഠ്‌വ: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം പ്രതിഷേധിക്കവേ പ്രതികളെ ന്യായീകരിച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി രംഗത്തെത്തി.

തങ്ങള്‍ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തത്, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശപ്രകാരവുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി സ്ഥാനം നഷ്ടമായ ചദര്‍ പ്രകാശ് ഗംഗ. എന്തിനാണ് റാലിയുടെ പേരില്‍ തങ്ങളെ മാത്രം പഴിക്കണതെന്നും, പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ നടപ്പിലാക്കുകയായിരുന്നു, പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഹിന്ദു ഏക്താ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നായിരുന്നു മന്ത്രിയുടെ വെളി്‌പ്പെടുത്തല്‍. മന്ത്രിയുടെ ഏറ്റുപറച്ചിലിലൂടെ സംഭവത്തില്‍ ബി.ജെ.പിയുടെ പൊയ്മുഖമാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.

എട്ടു വയസ്സുകാരി ആസിഫയുടെ മരണത്തില്‍ പ്രതികളായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഏന്തി മന്ത്രിമാരായ ഗംഗയും, ലാല്‍ സിംഗും നടത്തിയ റാലി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആസിഫയുടെ കൊലപാതകം രാജ്യാന്തര തലത്തില്‍ വരെ പ്രതിഷേധം അലയടിക്കവെ പ്രതികളെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ റാലി നടത്തിയത് ഏറെ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

chandrika: