X

‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുന്നു; മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അര്‍ഥമെന്താണ്?’

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്? ഇതുവരെ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല മാത്യു കുഴല്‍ നാടന്‍ തുറന്നടിച്ചു.

webdesk11: