X

കേന്ദ്രത്തിന്റെ തിരിച്ചടി മറക്കാന്‍ കണ്ണന്താനത്തിന് സ്വീകരണമൊരുക്കി ബിജെപി

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയിലൂടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നേറ്റ തിരിച്ചടി മറക്കാന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സ്വീകരണമൊരുക്കി ബിജെപിയുടെ സംസ്ഥാന ഘടകം. സംസ്ഥാന പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പോലും ആഘോഷിക്കാതിരുന്ന പാര്‍ട്ടി മന്ത്രിയുടെ സ്വീകരണത്തിന് ഒരാഴ്ചത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള നിര്‍വാഹകസമിതി അംഗത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് സ്വീകരണം.
സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരായാതെയാണ് കണ്ണന്താനത്തെ പരിഗണിച്ചത്. സുരേഷ് ഗോപിയെയും റിച്ചാര്‍ഡ് ഹേയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടിയിരുന്നില്ല.

chandrika: