അലിപുര്‍ദുവാര്‍: പശ്ചിമ ബംഗാള്‍ വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ബി.ജെ.പി ആവശ്യത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ വിഭജിക്കാനുള്ള അത്തരം ശ്രമങ്ങള്‍ തടയാന്‍ സ്വന്തം രക്തം ചിന്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നു. ചിലപ്പോള്‍ ഗൂര്‍ഖാലാന്‍ഡും മറ്റ് ചിലപ്പോള്‍ വടക്കന്‍ ബംഗാള്‍ സംസ്ഥാനവും ആവശ്യപ്പെടുന്നു. എന്റെ രക്തം നല്‍കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ സംസ്ഥാന വിഭജനം ഒരിക്കലും അനുവദിക്കില്ല. മതത്തിന്റെ പേരില്‍ ബി.ജെ.പി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് അവര്‍ പറഞ്ഞു.