X
    Categories: indiaNews

ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍; സ്‌കൂളുകളും കോളജുകളും അടച്ചിടും

രാജ്യത്ത് ഒമിക്രോണ്‍ വ്യപാനം ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍.സ്‌കൂളുകള്‍,കോളജ്,സ്വമ്മിംഗ്പൂള്‍,തിയറ്റര്‍,ജിം,എന്നിവ അടച്ചിടും.വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേരെ അനുവദിക്കൂ,ബാറുകളും സ്പാകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും,റെസ്റ്റോറന്റുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും,ഡല്‍ഹി മെട്രോ 50% സീറ്റിംഗ് കപ്പാസിറ്റിയില്‍ മാത്രം ഓടും, പക്ഷേ സ്റ്റാന്‍ഡിംഗ് യാത്രക്കാരില്ല.
ആരാധനാലയങ്ങള്‍ തുറന്നിരിക്കും എന്നാല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.ഓട്ടോകളിലും ടാക്സികളിലും 2 പേരെ മാത്രമേ അനുവദിക്കൂ.അവശ്യേതര സേവനങ്ങളോ സാധനങ്ങളോ ഉള്ള കടകള്‍/മാളുകള്‍ ഒറ്റ-ഇരട്ട പ്രകാരം രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും.സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും കൂടാതെ നഗരത്തില്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെ രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നതില്‍ സര്‍ക്കാര്‍ ഇതു വരെ വ്യക്ത തന്നിട്ടില്ല.

അതേസമയം, പുതിയ ഒമിക്രോണ്‍ വേരിയന്റിന്റെ ആകെ കേസുകളുടെ എണ്ണം ചൊവ്വാഴ്ച ഡല്‍ഹിയില്‍
165 ആയി ഉയര്‍ന്നു. കൂടാതെ, ഡല്‍ഹിയില്‍ 331 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ജൂണ്‍ 9 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ദ്ധനവും ഒരു മരണവും തിങ്കളാഴ്ചയാണ്, അതേസമയം പോസിറ്റീവ് നിരക്ക് 0.68 ശതമാനമായി ഉയര്‍ന്നുവെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് പങ്കിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

 

 

 

 

 

Test User: