X

കൊടി സുനിക്ക് പരോൾ നൽകിയത് അസാധാരണ നടപടി; കെ.കെ രമ

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയത് അസാധാരണ നടപടിയെന്ന് വടകര എംഎൽഎ കെ.കെ രമ. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ  പറഞ്ഞു.

‘ഏത് സാഹചര്യത്തിലാണ് പ്രതിക്ക് പരോള്‍ അനുവദിച്ചത് എന്ന് വിശദീകരിക്കേണ്ടത് ജയില്‍ ഡിജിപിയാണ്. ഏകദേശം 12 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അങ്ങനെ ഒരാള്‍ക്ക് പരോള്‍ അനുവദിച്ചത് എങ്ങനെയാണ് എന്നുള്ളതിന് ജയില്‍ വകുപ്പ് മറുപടി പറയണം’- കെ.കെ രമ പറഞ്ഞു.

30 ദിവസത്തെ പരോളാണ് കൊടി സുനിക്ക് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

webdesk13: