X
    Categories: indiaNews

30 എംപിമാര്‍ക്ക് കോവിഡ്; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹഌദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്. എന്നാല്‍ കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്മേളനം വെട്ടിച്ചുരുക്കാം എന്ന ആലോചനയിലേക്കെത്തിച്ചത്.

Test User: