മലപ്പുറം: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നന്മയുടെ രാഷ്ട്രീയമാണ് ഇന്ത്യമുന്നണി മുന്നോട്ട് വെക്കുന്നതെന്നും അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അവസാനത്ത വണ്ടിയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജനങ്ങളെ പരസ്പരം അകറ്റി വെറുപ്പിന്റെ രാഷട്രീയം പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസിറ്റ് സര്‍ക്കാര്‍. ഇന്ത്യ തേടുന്നത് സഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്ക് വീണ്ടെടുക്കണം. അതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യ ഇന്ത്യയുടെ അത്മാവിനെ പോലും അവര്‍ നശിപ്പിക്കും. സി.എ.എ-എന്‍.ആര്‍.സി ഉള്‍പ്പെടെ ഡെമോക്ലീസിന്റെ വാളുകള്‍ ഇന്ത്യക്ക് മുകളില്‍ ആടികൊണ്ടിരിക്കുകയാണ്. ഈരണ്ടു നിയമങ്ങള്‍ ഇന്ത്യാ രാജ്യത്തുയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആ പോരാട്ടം വിജയം കാണുമെന്നും തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ബൂത്ത് തല നേതാക്കളുമായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പൗരത്വ വിഷയത്തില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണെന്നും ന്യൂനപക്ഷങ്ങളെ എപ്രില്‍ ഫൂളാക്കാനുള്ള ഇടുത ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി ചേര്‍ത്തു. പി.സി വേലായുധന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
മഞ്ഞളാംകുഴി അലി എം.എല്‍.എ, സി.പി സൈതലവി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, കെ.പി അബ്ദുല്‍ മജീദ്, ഇസ്മാഈല്‍ മൂത്തേടം, ടി.പി അഷ്‌റഫലി, നൗഷാദ് മണ്ണിശ്ശേരി, പി.എ സലാം, വി.എസ്.എന്‍ നമ്പൂതിരി, മുജീബ് കാടേരി, എ.ജെ ആന്റണി. അജ്മല്‍ ആനത്താന്‍, കെ.വി മുഹമ്മദലി, എം.കെ മുഹ്‌സിന്‍, കെ.എം ഗിരിജ, സക്കീന പുല്‍പ്പാടന്‍, കെ.വി ഇസ്ഹാഖ്, എ.എം അബൂബക്കര്‍, ഹാരിസ് ആമിയന്‍, അഡ്വ.എന്‍.കെ മജീദ്, നാസര്‍ മൈലപ്പുറം, സത്യന്‍ പൂക്കോട്ടൂര്‍, പി.കെ നൗഫല്‍ ബാബു, കെ.എം മൂജീബ്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, എം.പി മുഹമ്മദ്, സനാഹുല്ല മാസ്റ്റര്‍, പി.കെ ബാവ, വി. മുസ്തഫ പ്രസംഗിച്ചു.