ഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 29 വരെയാകും ശീതകാല സമ്മേളനം. സമ്മേളനത്തില്‍ ആകെ 25 ബില്ലുകളാണ് അവതരിപ്പിക്കുക. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുന്ന അവസാനത്തെ സമ്മേളനമായിരിക്കും ഇതെന്നാണ് സൂചന. സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരും ലോക്‌സഭാ സ്പീക്കറും സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരുന്നു.
17 സിറ്റിങ്ങുകളിലായാണ് 25 ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിലക്കയറ്റം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും.