രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റില്‍ കറുത്ത വസ്ത്രങ്ങളിലെത്തിയ എം.പിമാര്‍ സഭ ആരംഭിച്ചയുടന്‍ പ്ലാക്കാര്‍ഡുകളുയര്‍ത്തി പ്രതിശേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുമ്പില്‍ പ്രതിപക്ഷ എം.പിമാര്‍ ധര്‍ണ നടത്തി.
കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പുറമെ ഡി.എം.കെ, എന്‍.സി.പി, ബി.ആര്‍.എസ് എം.പിമാരും പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞുകൊണ്ടാണ് എത്തിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.