ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു തുടക്കമാവും. അടുത്ത മാസം പത്തു വരെ 18 ദിവസം സഭ സമ്മേളിക്കും. 46 ബില്ലുകളും രണ്ട് ധനകാര്യ ഇനങ്ങളും ഉള്‍പ്പെടെ 48 ബില്ലുകള്‍ സമ്മേളനകാലത്ത് പരിഗണിക്കും. ആറ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകളും പാര്‍ലമെന്റിന്റെ പരിഗണനക്കുവരും.
വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്‍കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി ഉയര്‍ത്തിക്കാട്ടും. എന്നാല്‍ അവിശ്വാസ പ്രമേയങ്ങള്‍ ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ല.
സഭ വിവിധ വിഷയങ്ങളില്‍ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശി തരൂര്‍ എംപിയുടെ ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആയുധമാക്കാനാണ് ബിജെപി നീക്കം. ലോക്‌സഭയിലും രാജ്യസഭയിലും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോസ്.കെ മാണി, എളമരം കരീം, ബിനോയ് വിശ്വം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.