ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്‍ മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ഉടമ്പടി ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളി. ബ്രക്‌സിറ്റിനെ എതിര്‍ത്ത് 432 പേര്‍ വോട്ടു രേഖപ്പെടുത്തി. 202 പേര്‍ മാത്രമാണ് ബ്രെക്‌സിറ്റിനെ അനുകൂലിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, മേ ഭരണകൂടത്തിനെതിരെ വീണ്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതോടെ ബ്രെക്‌സിറ്റ് വിഷയത്തില്‍ മേ ഇന്നു വീണ്ടും അവിശ്വാസ പ്രമേയം നേരിടേണ്ടി വരും.
2019 മാര്‍ച്ച് 29ന് യൂണിയന്‍ വിട്ടു പോകണമെന്നായിരുന്നു മുന്‍ ധാരണപ്രകാരം ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ 2016ലെ ഹിതപരിശോധന റദ്ദാക്കുകയോ നടപടി ക്രമങ്ങള്‍ പാലിക്കാതെ മറ്റു ഉപാധികളൊന്നുമില്ലാതെ ബ്രിട്ടന്‍ ഉടന്‍ തന്നെ യൂറോപ്യന്‍ വിടുകയോ ചെയ്യേണ്ടി വരുമെന്നാണ് വിവരം.
വോട്ടെടുപ്പില്‍ ഭരണകക്ഷികളില്‍പ്പെട്ട 118 പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചിട്ടില്ല. എന്നാല്‍ തെരേസ മേ ഭരണകൂടത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ ഭരണകൂടത്തിന് പ്രതിസന്ധിയില്ലെന്നാണ് വിലയിരുത്തല്‍.