X

പാര്‍ലമെന്റില്‍ ‘”ഡബ്ലിള്‍ എ” പ്രയോഗവുമായി രാഹുല്‍ ഗാന്ധി; റാഫേലില്‍ കുലുങ്ങി ലോകസഭ

റഫാല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം മോദിക്കില്ലെന്നും അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയും പ്രസംഗത്തില്‍ ലോകസഭ സതംഭിക്കുന്ന കാഴ്ച വരെയുണ്ടായി. ബിജെപിക്കെതിരെ തുടരെ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍, റാഫേല്‍ വിഷയത്തില്‍ വ്യവസായി അനില്‍ അംബാനിയുടെ പേര് എടത്തു പറഞ്ഞതും വാദങ്ങള്‍ക്ക് കാരണമായി.

പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്ത അംബാനിയുടെ പേര് സഭയില്‍ ഉന്നയിക്കാനാില്ലെന്ന് സ്പീക്കറുടെ റൂലിങ് വന്നതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാന്‍ പാടില്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്തതിനാല്‍ നിയമങ്ങള്‍ അനുസരിച്ച് അതിന് കഴിയില്ലെന്നായിരുന്നു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ മറുപടി.

പാര്‍ലമെന്റ് അംഗം അല്ലെങ്കില്‍ പിന്നെ അദ്ദേഹം ബി.ജെ.പി അംഗം ആണോ എന്നായി പിന്നെ രാഹുലിന്റെ പരിഹാസം. ഇതിന് സ്പീക്കര്‍ക്ക് ഉത്തരമില്ലാതായതോടെ രാഹുല്‍ ഗാന്ധി തന്റെ ചോദ്യത്തിന് ആവര്‍ത്തിച്ചു. മാഡം എന്നാല്‍ ഞാന്‍ അദ്ദേഹത്തെ എ.എ (അനില്‍ അബാനി) എന്നുവിളിക്കാം എന്നായി രാഹുല്‍.

ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങിയ റഫേല്‍ കരാറില്‍ മോദി സര്‍ക്കാറുമൊത്തുള്ള അഴിമതി വിവാദത്തില്‍പെട്ട ഇന്ത്യന്‍ ബിസിനസുകാരനാണെന്ന് അംബാനി. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍.

തുടര്‍ന്ന് എ.എ എന്ന പരാമര്‍ശത്തോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പരാമര്‍ശങ്ങള്‍ക്കിടെ തന്റെ പ്രസംഗത്തില്‍ ഒരിക്കല്‍ അംബാനി എന്ന് പേരുപറയുകയും പിന്നീട് അത് തിരുത്തി ‘ക്ഷമിക്കണം, എ.എ,’ എന്നു പറഞ്ഞതും സഭയില്‍ ചിരി പടര്‍ത്തി.

റഫാല്‍ രഹസ്യം പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്ന മന്ത്രി വിശ്വജിത്ത് റാണയുടെ ഓഡിയോ ക്ലിപ്പ് ലോക്സഭയില്‍ കേള്‍പ്പിക്കാന്‍ രാഹുല്‍ അനുമതി ചോദിച്ചെങ്കിലും സ്പീക്കര്‍ അനുവാദം നല്‍കിയില്ല. എന്നാല്‍ പ്രധാനമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധിച്ച് രാഹുലിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. ജെയ്റ്റ്ലി മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസ് എംപിമാര്‍ പേപ്പര്‍ ഫയലുകള്‍ക്കൊണ്ട് ലോക്സഭയില്‍ വിമാനങ്ങളുണ്ടാക്കി പറത്തി. ഇതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബാണ് പേപ്പര്‍ വിമാനങ്ങള്‍ വായുവില്‍ പറത്തിയത്.

‘കഴിഞ്ഞ തവണ ഞാന്‍ റഫാല്‍ ഇടപാടിനെപ്പറ്റി നടത്തിയ പ്രസംഗം പ്രധാനമന്ത്രി കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചെങ്കിലും റഫാലിനെപ്പറ്റി അഞ്ചുമിനുട്ടു പോലും സംസാരിച്ചില്ല. റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. അദ്ദേഹം സ്വന്തം മുറിയില്‍ ഒളിച്ചിരിക്കുകയാണ്. ഇന്നലെ ഒരു അഭിമുഖത്തില്‍, തനിക്കെതിരെ ആരോപണങ്ങളില്ല എന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ തനിക്കുനേരെ വിരല്‍ ചൂണ്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം.
റഫാല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മറുപടിയില്ല. അവര്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ക്കു പിന്നില്‍ ഒളിച്ചിരിക്കുകയാണ്…’ രാഹുല്‍ പറഞ്ഞു.

വിവിധ വിഷയങ്ങളുന്നയിച്ച് കാവേരി വിഷയത്തില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്.

chandrika: