X

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ലോക്‌സഭയില്‍ ‘ചെങ്കോല്‍’ സ്ഥാപിച്ച് പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി. ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

രാവിലെ 7.15നാണ് ഉദ്ഘാടന ചടങ്ങുള്‍ക്കായി പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തായി പൂജയ്ക്ക് ശേഷം ചെങ്കോല്‍ സ്ഥാപിച്ചു. അതിന് ശേഷം പാര്‍ലമെന്റില്‍ ഫലകം അനാച്ഛാദനം ചെയ്തു.

പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു.

webdesk14: