രാഷ്ട്രപതിയെ മറികടന്ന് പുതിയ പാര്‍ലിമെന്റെ് മന്ദിരത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കാനുള്ള നീക്കത്തിനെതിരെ സൂപ്രീം കോടതിയില്‍ ഹരജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്‌സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. രാഷ്ട്രപതിയെ ക്ഷണിക്കാതെയുള്ള ചടങ്ങ് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കലും ആദിവാസിയായ രാഷ്ട്രപതിയുടെ സ്ഥാനത്തെ മാനിക്കാതിരിക്കലുമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതിയില്‍ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കലും അവരെ സസ്പെന്‍ഡ് ചെയ്യലും തുടരുകയാണ് മോദിസര്‍ക്കാര്‍. ഇവിടെ വെറുമൊരു കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി. അതേസമയം ഒഡീഷയിലെ ബിജു ജനതാദളും ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം തന്റെ പ്രസംഗം കേള്‍ക്കാന്‍ ഓസ്ട്രേലിയയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റിലെത്തിയെന്ന് അവകാശപ്പെട്ടു.