പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെ മറികടക്കാനുള്ള എന്തെല്ലാം നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നയപ്രഖ്യാപനമാകും രാഷ്ട്രപതിയിൽ നിന്നുണ്ടാകുക. അമൃത കാലത്തിൽ ഇന്ത്യ വികസിത രാജ്യമായി തീരുമെന്ന കാഴ്ചപ്പാടോടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശവാദങ്ങള്‍.