X
    Categories: indiaNews

സഭ ചേരുന്നതിന് മുൻപ് എം.പി.മാരുടെ യോഗം വിളിച്ച് കോൺഗ്രസ്

ചൊവ്വാഴ്ച പാർലമെന്റിന്റെ ദൈനംദിന നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി, പാർലമെന്റിന്റെ ഇരു സഭകളിലും സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ്, കോൺഗ്രസ് രാജ്യസഭാ, ലോക്‌സഭാ എംപിമാരുടെ യോഗം വിളിച്ചു.കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ രാവിലെ 10 .30 നാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നലെ ചേർന്നിരുന്നു.

webdesk15: