X
    Categories: indiaNews

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പട്ട് പ്രതിഷേധം : പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർത്ത് പ്രതിപക്ഷ നേതാക്കൾ

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു.അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ഇന്ന് രാവിലെ തൃണമൂൽ കോൺഗ്രസ് എംപിമാർ വായിൽ കറുത്ത തുണി കെട്ടി രാജ്യസഭയുടെ അകത്തളത്തിലേക്ക് കടന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാവിലെ പാർലമെന്റ് മന്ദിരത്തിനുള്ളിലെ രാജ്യസഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ യോഗം ചേർന്നിരുന്നു.ഡിഎംകെ, എൻസിപി, എസ്പി, ആർജെഡി, ബിആർഎസ്, സിപിഎം, സിപിഐ, എസ്എസ്, ജെഡിയു, ജെഎംഎം, എംഡിഎംകെ, എഎപി, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനുള്ള ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. നേരത്തെ പല അവസരങ്ങളിലും മോദി ഇന്ത്യയ്‌ക്കെതിരെ വിദേശത്ത് സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധി മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk15: