X

പാര്‍ക്കിങ്ങ് തര്‍ക്കം; മുക്കം എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട്: മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് വെട്ടേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്.

വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

webdesk13: