X

ഫൗണ്ടനുകള്‍ക്കും പാര്‍ക്കുകളുടെ നവീകരണത്തിനുമായി 87 ദശലക്ഷം

അബുദാബി: അബുദാബിയില്‍ ഫൗണ്ടനുകളുടെ നിര്‍മാണത്തിനും പാര്‍ക്കുകളുടെ നവീകരണത്തിനുമായി 87 ദശലക്ഷം ദിര്‍ഹം ചെലവഴിക്കുന്നു. അബുദാബി നഗരസഭ പുതുതായി 158 ഫൗണ്ടനുകളാണ് നിര്‍മിക്കുന്നതെന്ന് ആക്ടിംഗ് ജന.മാനേജര്‍ മുസബ്ബഹ് മുബാറക് അല്‍ മുറാര്‍ അറിയിച്ചു. വിനോദ കേന്ദ്രങ്ങള്‍ നവീകരിക്കുകയും ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. നിലവില്‍ 12 പുതിയ പാര്‍ക്കുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇവ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. താമസ കേന്ദ്രങ്ങളിലും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി പാര്‍ക്കുകള്‍ മോടി പിടിപ്പിക്കുകയും ആകര്‍ഷകമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

chandrika: