പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.
സിന്ധുവിൻ്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം വരെ നല്‍കിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.