പാരിസ്: ഫ്രഞ്ച് ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തി തലസ്ഥാനമായ പാരിസില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. കഴിഞ്ഞ അഞ്ച് ആഴ്ചകളിലും അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ഇന്നലെ നഗരത്തില്‍ 69,000ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇന്ധന വില വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും പ്രതിഷേധക്കാര്‍ അടങ്ങിയിട്ടില്ല. വിദ്യാഭ്യാസ പരിഷ്‌കരം പോലുള്ള പുതിയ ആവശ്യങ്ങളാണ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്.
സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയില്‍ നാലുപേര്‍ കൊല്ലപ്പെട്ട വെടിവെപ്പിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികളില്‍നിന്ന് പിന്മാറണമെന്ന് ഫ്രഞ്ച് ഭരണകൂടം ആവശ്യപ്പെട്ടിട്ടും സംഘാടകര്‍ കൂട്ടാക്കിയില്ല.