X

ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുട്ടിക്ക് ശവസംസ്‌കാരത്തിനിടെ ജീവന്‍!

ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുട്ടിക്ക് ശവസംസ്‌കാരത്തിനിടെ ജീവന്‍!

ന്യൂഡല്‍ഹി: പ്രസവത്തിനിടെ മരിച്ചുവെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ ഇരട്ടകുട്ടികളില്‍ ഒരാള്‍ ശവസംസ്‌കാരിത്തിനിടെ ജീവന്‍തുടിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്‌സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് അശ്രദ്ധമായി മരിച്ചു എന്നു വിധിയെഴുതി ഇരട്ട കുട്ടികളുടെ മൃതദ്ദേഹം പ്ലാസ്റ്റിക് കവറില്‍ മാതാപിതാക്കള്‍ക്ക് കൈമാറിയത്.

മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ ഇരട്ട കുഞ്ഞില്‍ ഒരാള്‍ പിടയുകയായിരുന്നു. തുടര്‍ന്ന് കാശ്മീരി ഗേറ്റ് മേഖലക്ക് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്് കുട്ടിയുടെ മാതാപിതാക്കളും ബന്ധുകളും മാക്‌സ് ഹോസ്പിറ്റലില്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

വിവരമറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തവരവിടുകയും കുറ്റക്കാര്‍ക്കെതിരെ വേണ്ടനടപടി കൈക്കൊള്ളുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

 

ഞെട്ടിക്കുന്ന വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടറിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറിനെ ലീവില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നും എന്ത് ആവശ്യത്തിനും മാതാപിതാക്കള്‍ക്ക് ഏതു സമയത്തും ഹോസ്പിറ്റലിനു സമീപിക്കാമെന്ന്് മാക്‌സ് ആശുപത്രി കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ഏഴുവയസ്സുകാരി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് പരിശോധിച്ച ഫീസായ 18 ലക്ഷം രൂപയുടെ ബില്‍ അടക്കണം എന്ന് ഹോസ്പിറ്റല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പൊലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതും സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. ശ്രുശൂഷക്കായി 2,700 ഗ്ലൗസ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് 18ലക്ഷം രൂപയുടെ ബില്ല് ഹോസ്പിറ്റല്‍ മാതാപിതാക്കള്‍ നല്‍കിയത്.

chandrika: