കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിന്മാര്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്ത്. എറണാകുളം ശിശുക്ഷേമ സമിതിയെയാണ് മാതാപിതാക്കള്‍ സമീപിച്ചത്. എന്നാല്‍ മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റു സാഹചര്യവും വിലയിരുത്തിയ ശേഷം തീരുമാനം എടുക്കാമെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്.
കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് റിമാന്റിലായിരുന്ന ഇവര്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ശിശു ക്ഷേമ സമിതിയുമായി സമീപിച്ചത്്. സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടും ബന്ധുക്കളുടെ പരിഹാസം ഭയന്നുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ചെയ്തത് കൊടും ക്രൂരതയാണെന്നും പശ്ചാത്തപിക്കുന്നതായും മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയോട് പറഞ്ഞു.