ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രമോദ് ഭാഗതിന് ബാഡ്മിന്റണില്‍ സ്വര്‍ണം. ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തിലാണ് 33കാരനായ പ്രമോദിന്റെ ചരിത്ര നേട്ടം. നിലവിലെ ലോക ചാമ്പ്യനായ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥലിനെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 21-14, 21,17. 45 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ ജയം.
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റണ്‍ മെഡലാണിത്. ജപ്പാന്റെ ഡെയ്‌സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് പ്രമോദ് ഫൈനലില്‍ പ്രവേശിച്ചത്.
ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആകെ 16 മെഡലുകളായി.