X

പാരാലിമ്പിക്‌സ്; ഇന്ത്യക്ക് ഇന്ന് രണ്ട് സ്വര്‍ണം ഉള്‍പെടെ അഞ്ച് മെഡലുകള്‍, ജാവലിനില്‍ സുമിതിന് ലോകറെക്കോര്‍ഡ്

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യ ഇന്ന് രണ്ട് സ്വര്‍ണം അടക്കം അഞ്ചു മെഡലുകള്‍ കൊയ്തു. ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തില്‍ സുമിത് ആന്റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണം നേടി.

പത്ത് മീറ്റര്‍ എയര്‍റൈഫിള്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖേരയും സ്വര്‍ണം നേടി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതതാരം പാരാലിമ്പിക്‌സിലോ ഒളിംപിക്‌സിലോ സ്വര്‍ണം നേടുന്നത്. ലോക റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് 19കാരിയുടെ നേട്ടം. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കത്തുനിയക്ക് വെള്ളി ലഭിച്ചു. ജാവലിന്‍ ത്രോ എഫ്46 വിഭാഗത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരി വെള്ളിനേടിയപ്പോള്‍ സുന്ദര്‍ സിങ് ഗുര്‍ജാര്‍ വെങ്കലം നേടി.

web desk 1: