X

പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് നൽകിയത് ഇരുപത് ലക്ഷം രൂപ ; പേരും പ്രചരണവും വേണ്ടെന്ന് യുവാവ്

ആയിരം ഡയാലിസിസിനുള്ള 12 ലക്ഷം ഞാൻ തരാം, എട്ട് ലക്ഷം രൂപയ്ക്ക് ഡയാലിസിസ് മെഷീനും വാങ്ങി നൽകാം’ ഞാനാണ് നൽകിയതെന്ന് ആരും അറിയാൻ പാടില്ല. നാദാപുരത്തെ പ്രവാസിയായ ചെറുപ്പക്കാരൻ ദുബായ് കെഎംസിസി മണ്ഡലം പ്രസിഡന്റ് പറമ്പത്ത് അഷ്റഫിനോട് പറഞ്ഞ വാക്കുകളാണിത്. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് യുവാവ് നൽകിയത് ഇരുപത് ലക്ഷം രൂപയാണ്.

ചടങ്ങുകൾ ഒന്നും നടത്താൻ പാടില്ലെന്ന് തീർത്ത് പറഞ്ഞ ഉദാരമനസ്കനോട് ലീഗ് നേതൃത്വം നിർബന്ധം പിടിച്ചപ്പോഴാണ് യുവാവ് അനുമതി നൽകിയത്. നിങ്ങൾ പരിപാടി നടത്തുമെങ്കിൽ ഞാൻ വരില്ല തുക ഏറ്റുവാങ്ങാൻ നിങ്ങൾ ഇ ടി യെ വിളിക്കണം. അദ്ദേഹം നേതൃത്വം നൽകുന്ന സി എച്ച് സെന്ററുകളിലൂടെ ക്യാൻസർ രോഗികൾക്ക് നൽകുന്ന സഹായവും,സേവനവും മാതൃകയാണെന്നും യുവാവ് പറഞ്ഞു.

ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങ് ഉത്ഘാടനം ചെയ്‌തു.നാദാപുരക്കാരായ ലീഗ് പ്രവർത്തകർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സന്നദ്ധ പ്രവർത്തകരായി ഓടി നടക്കുന്നത് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും, സേവന പ്രവർത്തനങ്ങളിലെ നാദാപുരം ടെച്ച് ലോകത്തിന് മാതൃകയാണെന്നും തുക ഏറ്റ് വാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.108 വൃക്ക രോഗികളുടെ ജീവിതം നിലനിർത്തുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഒരു വർഷം നടന്ന് പോകാനുള്ള കോടിക്കണക്കിന് രൂപ സമാഹരിക്കുന്നത് വിശുദ്ധ റമളാനിലാണ്. വിവാഹ വീടുകളിൽ നിന്നും, ഗൃഹ പ്രവേശന ചടങ്ങുകളിൽ നിന്നും നിരവധി പേരാണ് ഡയാലിസിസ് സെന്ററിലേക്ക് പണം നൽകി സഹായിക്കുന്നത്.

webdesk11: