X

പപ്പടം ചോദിച്ചിട്ട് കൊടുത്തില്ല; വിവാഹ സദ്യക്കിടെ കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: വിവാദ സദ്യക്കിടെ പപ്പടം ചോദിച്ചിട്ട് കൊടുക്കാത്തതിനെതുടര്‍ന്നുള്ള കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ഹരിപ്പാട്ടെ മുട്ടത്താണ് സംഭവം. ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവരാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

Chandrika Web: