ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന് കൊല്ലപ്പെട്ടു. കൊമ്പന് ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന് എ ആര് രതീഷാണ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. അക്രമ സ്വഭാവം കാരണം 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന് ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. കെട്ടു തറയില്‍ തളച്ചിരുന്ന കൊമ്പന് ചന്ദ്രശേഖരനെ വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോള്‍ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയില്‍ ഇട്ട് കുത്തുകയായിരുന്നു.