X

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒന്നാം പ്രതി രാഹുല്‍ ഇന്ത്യയിലെത്തി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. രാഹുലിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. ഇന്ന് പുലർച്ചെയാണ് വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ‌ എത്തിയത്.

ആ​ഗസ്റ്റ് 14-ാം തീയതി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കേസിലെ ഒന്നാം പ്രതിയായ രാഹുൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. കേസിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് മാറിനിൽക്കുകയായിരുന്നു.

ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിർദേശം. ഇതേത്തുടർന്നാണ് രാഹുലിനെ വിട്ടയച്ചത്.

webdesk14: