X

പന്തളത്ത് കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

പന്തളം എം.സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വി.എസ്.ശ്യാം (30) എന്നിവരാണ് മരിച്ചത്.ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു.രാവിലെ 6.30 നായിരുന്നു സംഭവം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. വാൻ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

webdesk15: