ബാങ്കോക്കിലേക്ക് അനധികൃതമായി ഡോളര്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്‍ക്കത്ത കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പിടികൂടിയത്. പാന്‍മസാമയുടെ പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡോളര്‍ ബില്ലുകള്‍ കണ്ടെത്തുന്നത്. ഏകദേശം 33 ലക്ഷം ഇന്ത്യന്‍ രൂപ വിലമതിക്കുന്നതാണ് ഡോളറുകളാണ് പിടിച്ചെടുത്തതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബാങ്കോക്കിലേക്ക് പോവേണ്ട വിമാനത്തിലെ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് ഡോളറുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തു.