തദ്ദേശഭരണ വോട്ടർ പട്ടിക; പരിശോധന പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന സമയം നീട്ടി

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സംബന്ധിച്ച പരിശോധനക്ക് അനുവദിച്ചിരുന്ന സമയം നീട്ടി. പരിശോധകള്‍ക്കായി നാളെ വരെ നല്‍കിയ സമയം അവ പൂര്‍ത്തിയാക്കാനായി 25 വരെയാണ് നീട്ടിയത്.

വെള്ളിയാഴ്ച്ചയോടകം വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. പട്ടികയില്‍ നിന്നും പേരുവെട്ടിമാറ്റിയവ തിരുത്താനും പുതിയവ ചേര്‍ക്കാനും താമസം മാറ്റിയവര്‍ക്ക് അതനുസരിച്ച് വാര്‍ഡ് മാറ്റാനും ഒരു അവസരം കൂടി നല്‍കണമെന്ന് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 26നു പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ആഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. www.lsgelection.kerala.gov.in വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.

chandrika:
whatsapp
line