അമൃത്സർ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പഞ്ചാബ് ബിജെപി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായ മാൽവീന്ദർ കാങ് രാജിവെച്ചു. പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് മാല്‍വീന്ദര്‍ കാങ് രാജിവെച്ചത്. കര്‍ഷകര്‍ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
”കർഷകർ, ഇടനിലക്കാർ, ചെറുകിട വ്യാപകാരികൾ, തൊഴിലാളി സംഘടനകൾ എന്നിവർ കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയാണ്. ബിജെപി സെക്രട്ടറിയെന്ന നിലയിലും കോർ കമ്മറ്റി അംഗമെന്ന നിലയിലും ഞാൻ അവർക്ക് പിന്തുണയുമായി ശബ്ദമുയർത്തിയിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട് ഞാൻ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും ഗുണാത്മകമായ തീരുമാനങ്ങൾ എടുക്കാനും നിർദേശിച്ചിരുന്നു. പക്ഷേ അവർ ചെവികൊണ്ടില്ല. കർഷകർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കോർകമ്മറ്റി അംഗം, പ്രാഥമിക അംഗത്വം എന്നിവ ഞാൻ രാജിവെക്കുന്നു” – ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ കാങ് എഴുതി.
പഞ്ചാബ് ബിജെപി പഞ്ചാബികൾക്കുള്ളതല്ല. അവർക്ക് സംസ്ഥാനത്തെക്കുറിച്ച് ചിന്തയില്ല. എല്ലാവരും മോദി എപ്പോഴും ശരിയെന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ബിജെപി നേതാവ് താൻ പാകിസ്താൻ ഭാഷ സംസാരിക്കുകയാണെന്ന രീതിയിലും എന്നെ കുറ്റപ്പെടുത്തി – കാങ് പിസിസി ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം കാങിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
അശ്വനി ശർമ പ്രതികരിച്ചു. ഞാൻ ഈ വാർത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എനിക്ക് രാജിക്കത്ത് ലഭിക്കുവോളം വിഷയത്തിൽ പ്രതികരിക്കാനല്ലെന്നും ശർമ അറിയിച്ചു.