ന്യൂഡല്‍ഹി: പൈലറ്റ് കാണിച്ച അബദ്ധത്തെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം റാഞ്ചല്‍ ഭീതി പടര്‍ന്നു. ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ഇതേതുടര്‍ന്ന് അധികൃതര്‍ ആശങ്കയിലായി. പിന്നീട് പൈലറ്റ് കാര്യം വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കാണ്ഡഹാറിലേക്കുള്ള എഫ്ജി312 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റിന് അബദ്ധം പിണഞ്ഞത്. പൈലറ്റ് അമര്‍ത്തിയ ബട്ടണ്‍ മാറിപ്പോയതാണ് കാരണം. സുരക്ഷാ പരിശോധനകളെല്ലാം കൃത്യമായി പിന്നിട്ടതിന് പിന്നാലെയാണ് വിമാനത്തില്‍ നിന്ന് അപായ സന്ദേശം എത്തിയത്. പിന്നാലെ വിമാനം എന്‍.എസ്.ജി കമാന്‍ഡോകള്‍ വളഞ്ഞു. ഭീകര വിരുദ്ധ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിലെ യാത്രക്കാര്‍ ഭയചകിതരാകുകയും ചെയ്തു. ഒടുവില്‍ വൈകിട്ട് 3.30 പോകേണ്ട വിമാനത്തിന് ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് പറന്നുയരാനുള്ള അനുമതി നല്‍കുകയായിരുന്നു.
പൈലറ്റിന് ബട്ടണ്‍ മാറിപ്പോയി: ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ നീക്കങ്ങള്‍
Tags: delhi airport
Related Post