X

തിരിച്ചടിച്ച് പനീര്‍സെല്‍വം പക്ഷം; ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദിനകറിനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പനീര്‍സെല്‍വം പക്ഷക്കാരനായ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ശശികല പനീര്‍സെല്‍വത്തിനേയും മധുസൂദനേയും പാണ്ഡ്യരാജനേയും അടക്കം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാലിപ്പോള്‍ അണ്ണാഡി.എം.കെയില്‍ അവകാശവാദം ഉന്നയിച്ച് ഇരുപക്ഷവും പുറത്താക്കല്‍ നടപടി ആരംഭിച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ ആര്‍ക്കാണ് അവകാശമെന്ന കാര്യത്തില്‍ അന്തിമതീരുമാനം കമ്മീന്റേയാകും.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നാളെ വിശ്വാസവോട്ട് തേടാനിരിക്കുകയാണ് ചിന്നമ്മയുടെ നേതൃത്വത്തിലുള്ള പളനിസാമി സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഒ.പി.എസ് പക്ഷത്തുള്ള എം.എല്‍.മാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 11 എം.എല്‍.എമാരും 12 എം.പിമാരുമാണ് പനീര്‍സെല്‍വം പക്ഷത്തുള്ളത്.

chandrika: