X

പാണ്ഡ്യയുടെ വില 100 കോടി! ഞെട്ടിപ്പിച്ച് മുംബൈ-ഗുജറാത്ത് ട്രാൻസ്ഫർ വിവരങ്ങൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിനു മുന്നോടിയായാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തുകയ്ക്കായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയുണ്ടായിരുന്നു.

അതിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഹാര്‍ദിക് പാണ്ഡ്യയെ വിറ്റതിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് ഓക്ഷന്‍ പഴ്‌സില്‍ 15 കോടി രൂപ മാത്രമല്ല ലഭിച്ചത്.

ട്രാന്‍സ്ഫര്‍ ഇനത്തില്‍ ഗുജറാത്തിന് ഏകദേശം 100 കോടിയോളം രൂപ ലഭിക്കുമെന്നാണു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 2021 ല്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തപ്പോള്‍ 15 കോടി ചെലവാക്കിയാണു ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ വാങ്ങിയത്.

രണ്ട്‌  സീസണുകളില്‍ ഗുജറാത്തിനെ നയിച്ച പാണ്ഡ്യ 2022 ല്‍ ടീമിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണിലും ഗുജറാത്ത് ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു പരാജയം ഏറ്റുവാങ്ങി.

ഗുജറാത്ത്ടൈറ്റന്‍സിനൊപ്പം 31 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച പാണ്ഡ്യ 833 റണ്‍സും 11 വിക്കറ്റുകളുമാണു നേടിയത്. മുംബൈയിലേക്കുള്ള തിരിച്ചുവരവില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ലഭിച്ചു. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നീക്കിയാണ് മുംബൈ ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സി സമ്മാനിച്ചത്.

ക്യാപ്റ്റന്‍ സ്ഥാനം വേണമെന്ന് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നെന്ന വിവരവും പിന്നീടു പുറത്തുവന്നു. രോഹിത് ശര്‍മ 2024 ഐപിഎല്ലില്‍ പാണ്ഡ്യയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സില്‍ തന്നെ കളിക്കാനാണു സാധ്യത.

 

webdesk13: