ന്യൂജേഴ്‌സി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു.അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം. 80 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനിടയില്‍ മൂന്ന് പത്മ പുരസ്‌ക്കാരങ്ങളടക്കം നിരവധി ബഹുമതി നേടിയിട്ടുണ്ട്. മേവതി ഖരാനയിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞനായിരുന്നു ജസ്‌രാജ്.
കേരളത്തിലെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് രമേശ് നാരായണൻ, ജസ്‌രാജിന്റെ പ്രമുഖ ശിഷ്യനാണ്. ചില സിനിമകൾക്കുവേണ്ടിയും ജസ്‌രാജ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകൻ വി. ശാന്താറാമിന്റെ മകൾ മാധുരയാണ് ജസ്‌രാജിന്റെ പത്നി. മക്കൾ: ശാരംഗദേവ് പണ്ഡിറ്റ്, ദുർഗ.