X

ജീവനക്കാരിയെ പീഡിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം;ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി അബാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും മാനസികമായി തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.സംഭവത്തില്‍ യുവതി പോലിസിന് പരാതി കൈമാറുകയും പോലിസ് കേസെടുക്കുതയും ചെയിതിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്.

 

Test User: