ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 സംസ്ഥാനങ്ങളിലെ ത്രിതല പഞ്ചായത്തുകള്‍ക്ക് 8923.8 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. 240.6 കോടി രൂപ കേന്ദ്രവിഹിതമായി ലഭിക്കും. കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് വാര്‍ത്താ കുറിപ്പിലൂടെ വിവരമറിയിച്ചത്.യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം എന്നനിലയില്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറിയിട്ടുണ്ട്.യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണോടെ മാത്രമേ വിതരണം ചെയ്യേണ്ടതുള്ളൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍കൂറായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കുന്നത്.