നാട്ടു ദൈവ വിഗ്രഹത്തില്‍ സ്പര്‍ശിച്ചതിന് കര്‍ണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴചുമത്തി നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും. കോളാര്‍ ജില്ലയിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.
കഴിഞ്ഞാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയില്‍ എഴുന്നേല്‍ക്കുന്നതിനിടെയാണ് ബാലന്‍ അതിനെ തൊട്ടതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഈ കുടുംബത്തെ വിളിച്ചുവരുത്തി പിഴ ചുമത്തുകയായിരുന്നു. ഇത്രയും വലിയ ഒരു തുക തങ്ങളെക്കൊണ്ട് കൊടുക്കാന്‍ സാധിക്കില്ല എന്ന് ഈ ദളിത് കുടുംബം വ്യക്തമാക്കിയെങ്കിലും ഈ പണം നിര്‍ബന്ധമായും വേണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.
സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോളര്‍ പോലീസ് സ്വമേധയാ കേസെടുത്തു.